ഡയാലിസിസ് സെന്ററിന് തുക കൈമാറി
1595315
Sunday, September 28, 2025 5:30 AM IST
വണ്ടൂർ: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച ഡയാലിസിസ് സെന്ററിന് വണ്ടൂർ വികസന ഫോറത്തിന്റെ സാന്പത്തിക സഹായം. വികസന കൂട്ടായ്മ ഭാരവാഹികൾ താലൂക്ക് ആശുപത്രിയിലെത്തിയാണ് 50,000 രൂപ കൈമാറിയത്.
ചടങ്ങിൽ വികസന ഫോറം പ്രസിഡന്റ് കെ.ടി. സലീം മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളിക്ക് തുക നൽകി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്ക്കർ, ജില്ലാ പഞ്ചായത്ത് മെന്പർ കെ.ടി. അജ്മൽ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
വണ്ടൂർ വികസന ഫോറം സെക്രട്ടറി ഉമ്മർ തുറക്കൽ, വികസന ഫോറം അംഗങ്ങളായ അക്ബർ കരുമാര, കെ.ടി. അബ്ദുള്ളക്കുട്ടി, ഇ.പി. ഫിറോസ്, എൻ. മഖ്ബൂൽ, കെ.കെ. മുഹമ്മദാലി, പി.ടി. സിദീഖ്, വി. ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.