ഭൂജല വകുപ്പ് ശില്പശാല സംഘടിപ്പിച്ചു
1596289
Wednesday, October 1, 2025 8:14 AM IST
എരുമമുണ്ട: എന്റെ ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ഭൂജല വകുപ്പ് ശില്പശാല നടത്തി. എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.പി. ബിജുപോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് കബീർ തെക്കേടത്ത്, പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസറും സംസ്ഥാന ഗ്രൗണ്ട് വാട്ടർ അഥോറിറ്റി അംഗവുമായ ജെയിംസ് കോശി, എൻഎസ്എസ് ലീഡർ അഞ്ജലി മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു. ജലസംരക്ഷണവും ഭൂജല സംപോഷണവും മലപ്പുറം ജില്ലയിൽ വിഷയത്തിൽ എ.പി. ശ്രീജിത്തും ഭൂജലവകുപ്പിന്റെ പ്രവർത്തനങ്ങളും കേരള ഭൂജല നിയന്ത്രണവും ക്രമീകരണവും വിഷയത്തിൽ ഗിരീഷ് കുമാറും ക്ലാസെടുത്തു.