സി.എച്ച്. അനുസ്മരണം
1596285
Wednesday, October 1, 2025 8:14 AM IST
മങ്കട: മങ്കട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സംഗമം നടത്തി. കൂട്ടിൽ എഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അഡ്വ. ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
എൻ.കെ. ഹഫ്സൽ റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി. വി.കെ. മൻസൂർ, പ്രഫ.അബ്ദുള്ള സുല്ലമി, ജമാലുദീൻ പടുപ്പിങ്ങൽ, ഡോ. മുഹമ്മദാലി കൂട്ടിൽ, ഡോ.യു.പി. യഹ്യാഖാൻ, ഹംസ ഫൈസി എന്നിവർ പ്രസംഗിച്ചു. പി.ടി. ഖാലിദ്, സി. ഹംസ, മുഹമ്മദാലി, വി.ടി. അസീസ്, പി.പി. മർക്കാർ, കെ. വീരാൻകുട്ടി, ഇബ്രാഹിം, ടി. അബ്ദുൾ കരീം, അഡ്വ. കെ. അസ്ഗറലി, പി.കെ. മുഹമ്മദ്, പി.പി. അനീസ്, ഷരീഫ് ചുണ്ടയിൽ, ഷഫീഖ് കുന്നത്തൊട്ടി തുടങ്ങിയവർ സംബന്ധിച്ചു.