വയോജനങ്ങൾക്ക് "സർഗാലയ’ സന്ദർശനമൊരുക്കി വൈഎംഎസിഎ
1596288
Wednesday, October 1, 2025 8:14 AM IST
തേഞ്ഞിപ്പലം: അന്താരാഷ്ട്ര വിനോദ സഞ്ചാരദിനത്തിൽ തേഞ്ഞിപ്പലം വൈഎംസിഎ വയോജനങ്ങൾക്കായി വടകരയ്ക്കടുത്തുള്ള ഇരിങ്ങൽ സർഗാലയയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി.ജോസഫ് നിർവഹിച്ചു.
ഇരിങ്ങൽ സർഗാലയ കൂടാതെ കാപ്പാട്, പയ്യോളിക്കടുത്തുള്ള മിനി ഗോവാ ബീച്ച്, മലബാറിലെ പ്രഥമ ബസിലിക്കയായ മാഹി സെന്റ് തെരേസ തീർഥാടന കേന്ദ്രം എന്നിവയും സന്ദർശിച്ചു. സർഗാലയയിലെ ബോട്ട് യാത്ര വയോജനങ്ങൾ ആസ്വദിച്ചു.
സെക്രട്ടറി കെ.വി. അഗസ്റ്റിൻ, പി.ജെ. സണ്ണിച്ചൻ, ഒ.എക്സ്. ബീന, ടി.പി. വർഗീസ്, സി.ജെ. ആന്റോ എന്നിവർ നേതൃത്വം നൽകി. 75 വയസ് പൂർത്തിയാക്കിയ കെ.എൽ.ആന്റണി, ഒ.മത്തായി എന്നിവരെയും 65 വയസ് പൂർത്തിയാക്കിയ ഇ.എസ്. മാർഗരേത്ത്, സെലീന ഡിക്രൂസ് എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഇതോടൊപ്പം വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.