ജില്ലാ ഇൻക്ലൂസീവ് സെലക്ഷൻ ട്രയൽ
1596277
Wednesday, October 1, 2025 8:14 AM IST
പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരായ കുട്ടികളുടെ ജില്ലാ ഇൻക്ലൂസീവ് സ്പോർട്സ് സെലക്ഷൻ മീറ്റ് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടത്തി. അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കായികമേളയുടെ മുന്നോടിയായാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ ജില്ലാതല സെലക്ഷൻ മീറ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ 15 ബിആർസികളിൽ നിന്നായി മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.
ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ഓട്ടം, റിലേ, ലോംഗ് ജംപ്, സ്റ്റാൻഡിംഗ് ത്രോ എന്നി മത്സരങ്ങളാണ് പെരിന്തൽമണ്ണയിൽ നടന്നത്. നഗരസഭ ചെയർപേഴ്സണ് പി.ഷാജി മീറ്റ് ഉദ്ഘാടനം ചെയ്തു. ഡിപിസി ടി. അബ്ദുൾ സലീം അധ്യക്ഷതവഹിച്ചു.
പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. കുഞ്ഞുമൊയ്തു, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ് കുമാർ, പെരിന്തൽമണ്ണ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സി.സന്തോഷ് കുമാർ, മങ്കട ബിപിസി എ.പി. ബിജു, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, കുൽസു, ശ്രീദേവി പങ്കെടുത്തു.