പെരിന്തൽമണ്ണ ഉപജില്ല കലോത്സവത്തിന് സംഘാടക സമിതിയായി
1596275
Wednesday, October 1, 2025 8:14 AM IST
പെരിന്തൽമണ്ണ: നവംബർ മൂന്ന് മുതൽ അഞ്ച് വരെ ആനമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പെരിന്തൽമണ്ണ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി കുഞ്ഞുമൊയ്തു യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ബാലകൃഷ്ണൻ, ആലിപ്പറന്പ് ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് കെ.ഷീജമോൾ, ഗ്രാമപഞ്ചായത്തംഗം എം.പി. മജീദ്, സ്കൂൾ പ്രിൻസിപ്പൽ വീണാചന്ദ്രൻ,എസ്എംസി ചെയർമാൻ സക്കീർ ഹുസൈൻ, പിടിഎ പ്രസിഡന്റ് സൈദ് ആലിക്കൽ,പ്രധാനാധ്യാപിക പി.എസ്. ബിന്ദു, എച്ച്എം ഫോറം സെക്രട്ടറി അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ വീണാ ചന്ദ്രൻ ജനറൽ കണ്‍വീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. കുഞ്ഞുമൊയ്തു ട്രഷററുമായ 101 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.