ബോധവത്കരണം നടത്തി
1596282
Wednesday, October 1, 2025 8:14 AM IST
മലപ്പുറം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യം പരിരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മലപ്പുറം അപ്ഹിൽ ലയണ്‍സ് ക്ലബ് സിവിൽ സ്റ്റേഷൻ കവാടം മുതൽ കാവുങ്ങൽ ബൈപാസ് ജംഗ്ഷൻ വരെ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മലപ്പുറം സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുഷമ ഫ്ളാഗ് ഓഫ് ചെയ്തു.
ലയണ്‍സ് ക്ലബ് അംഗങ്ങളും മുണ്ടുപറന്പിലെ മോർണിംഗ് സ്റ്റാർ ക്ലബ് അംഗങ്ങളും മലപ്പുറത്തെ ഐസ് ബർഗ് കാറ്ററിംഗ് ടീമും പങ്കെടുത്തു.
സമാപനത്തോടനുബന്ധിച്ച് കാവുങ്ങലിലെ സിംസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം കോഓപറേറ്റീവ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഗഗൻ വേലായുധൻ ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ക്ലബ് പ്രസിഡന്റ് അഡ്വ. പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. രഞ്ജിത്, ട്രഷറർ ശിവശങ്കരൻ, റീജണൽ ചെയർപേഴ്സണ്‍ അഡ്വ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.