ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടത് ക്രമനന്പർ 3791 വരെയുള്ളവർ
1595998
Tuesday, September 30, 2025 8:11 AM IST
മലപ്പുറം: അടുത്ത വർഷത്തെ (2026) ഹജ്ജ് കർമത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനന്പർ ഒന്ന് മുതൽ 3791 വരെയുള്ള വർക്ക് ഹജ്ജിന് അവസരം ലഭിച്ചു.
പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 11നകം ആദ്യഗഡു ഒരാൾക്ക് 1,52,300 രൂപ അടവാക്കണം. ഓരോ കവർ നന്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നന്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈൻ ആയോ പണമടയ്ക്കാം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിംഗ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവണ്മെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) ഒക്ടോബർ 18 നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണം. വിവരങ്ങൾക്ക് 2026-ലെ സർക്കുലർ നന്പർ 11 കാണുക. വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടണം. ഫോണ്‍: 04832710717. Website: tthsp://hajcommtitee.gov.in, kerlahajcommtitee.org