പോലീസ് കായിക മേള; ഫുട്ബോളിൽ ഡിഎച്ച്ക്യു ചാന്പ്യൻമാർ
1596281
Wednesday, October 1, 2025 8:14 AM IST
മലപ്പുറം: മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ പോലീസ് ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ഡിഎച്ച്ക്യു ചാന്പ്യൻമാരായി. കൊണ്ടോട്ടി സബ് ഡിവിഷനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഡിഎച്ച്ക്യു ജേതാക്കളായത്.
ഉമേഷ്, ഫർസീൻ ബക്കർ എന്നിവരാണ് ഗോളുകൾ നേടിയത്. മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ്, കൊണ്ടോട്ടി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കാർത്തിക് ബാലകുമാർ, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു എന്നിവർ ഫൈനൽ മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.