കൊടികുത്തിമല ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ വർധന
1596279
Wednesday, October 1, 2025 8:14 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ വർധന. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 50 രൂപയും അഞ്ച് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വിദ്യാർഥികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും നൽകണം. കാമറ, വീഡിയോ കാമറ, ഡ്രോണ്‍ എന്നിവയ്ക്കും ചാർജ് ബാധകമാണ്. സ്റ്റിൽ കാമറയ്ക്ക് 200 രൂപ, വീഡിയോ കാമറയ്ക്ക് 300 രൂപ, ഡ്രോണ്‍ കാമറയ്ക്ക് 2000 രൂപയാണ് നിരക്ക്. പ്രവേശന കവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽനടയായി വേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രവേശനമുണ്ട്. വാച്ച് ടവറിൽ കയറിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാൻ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വെളിച്ച സംവിധാനം സജ്ജമാക്കുന്നതിനും നടപടികളായി.