കുട്ടികൾക്കായി ചലച്ചിത്രമേള നടത്തി
1595665
Monday, September 29, 2025 5:48 AM IST
എടക്കര: പാലേമാട് വിവേകാനന്ദ പഠന കേന്ദ്രവും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയും ചേർന്ന് കുട്ടികൾക്കായി ചലച്ചിത്രമേള സംഘടിപ്പിച്ചു. വിവേകാനന്ദ ഗോൾഡൻ ജൂബിലി ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന മേള ചലച്ചിത്രതാരം മായ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ അനിൽ ബി. കുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി കോ ഓർഡിനേറ്റർ വിനീത വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചലച്ചിത്ര ക്ലബ് കോ ഓർഡിനേറ്റർ എം.ടി. മനേഷ്, സ്കൂൾ പ്രിൻസിപ്പൽ സാന്റോ ജോസ്, പ്രധാനാധ്യാപകരായ അനിൽ സാം മാത്യു, ബിനു വി. ബേബി എന്നിവർ പ്രസംഗിച്ചു.
നന്ദുകൃഷ്ണ, അനിൽ ജയകൃഷ്ണൻ അന്പാടി, പി.എസ്. വിജയൻ, എം.പി. അരവിന്ദ്, എൻ.കെ. ശ്രീശൻ, അരുണ്‍ ബാബു, എം.ഐ. മിഗ്ദാദ് എന്നിവർ നേതൃത്വം നൽകി. ലോക നിലവാരമുള്ള, വിവിധ ഭാഷയിലെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.