ആര്യാടൻ മുഹമ്മദ് അനുസ്മരണം
1596287
Wednesday, October 1, 2025 8:14 AM IST
മഞ്ചേരി: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചെരണി ശാലോംമാതാ ഭവനിൽ അന്തേവാസികൾക്കൊപ്പം അനുസ്മരണം സംഘടിപ്പിച്ചു.
ആര്യാടൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെപിസിസി മെന്പർ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബാപ്പു മുട്ടിപ്പാലം അധ്യക്ഷത വഹിച്ചു. സത്യൻ മരത്താണി, അബ്ദുള്ള പുല്ലഞ്ചേരി, പൂഴിക്കുത്ത് അവറു, ഷബീബ് പുല്ലഞ്ചേരി, മണി പയ്യനാട്, ഹംസക്കുട്ടി പുല്ലഞ്ചേരി എന്നിവർ പ്രസംഗിച്ചു. എ. ചെറിയാപ്പു, മാട്ട ബാബു, അസീസ് വീന്പൂർ, സായി വേണു, സുലൈമാൻ പുല്ലൂർ, സൈയ്ദ് മുട്ടിപ്പാലം, ഹനീഫ ചാടിക്കല്ല് തുടങ്ങിയവർ പങ്കെടുത്തു. ശാലോം മാതാ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നടന്നു.