ഡോ. ഷെഫീഖ് ഷംസുദ്ദീന് ഫെലോഷിപ്പ്
1596293
Wednesday, October 1, 2025 8:28 AM IST
പെരിന്തൽമണ്ണ: മൗലാന ആശുപത്രിയിലെ സർജിക്കൽ ഓണ്കോളജിസ്റ്റും സ്താനാർബുദ ചികിത്സയിലെ നൂതന ചികിത്സാരീതികളായ കാൻസർ ബ്രസ്റ്റ് ഒണ്കോപ്ലാസ്റ്റിയിൽ വിദഗ്ധനുമായ പ്രശസ്ത ബ്രസ്റ്റ് സ്പെഷലിസ്റ്റ് ഡോ. ഷെഫീഖ് ഷംസുദ്ദീൻ, ബ്രസ്റ്റ് സർജറിയിൽ യൂറോപ്യൻ ബോർഡ് ഓഫ് സർജറിയുടെ ഫെലോഷിപ്പ് കരസ്ഥമാക്കി.
യൂറോപ്യൻ ബോർഡ് ഓഫ് സർജറിയിൽ നിന്ന് 2022-ൽ സർജിക്കൽ ഓങ്കോളജിയിലും ഇദ്ദേഹം ഫെല്ലോഷിപ്പ് നേടിയിരുന്നു. ഈ രണ്ട് ഫെല്ലോഷിപ്പും നേടുന്ന ഇന്ത്യയിലെ ആദ്യ ഓണ്കോ പ്ലാസ്റ്റിക് ബ്രസ്റ്റ് സർജനാണ് ഇദ്ദേഹം.