പതിമൂന്നുകാരന് പീഡനം; മധ്യവയസ്കന് 41 വർഷം കഠിന തടവ്
1596003
Tuesday, September 30, 2025 8:11 AM IST
നിലന്പൂർ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കന് 41 വർഷം കഠിന തടവും 49000 രൂപ പിഴയും ശിക്ഷ. നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് പുള്ളിപ്പാടം കൊളപ്പാടൻ അക്ബറി (55) നെതിരേ ശിക്ഷ വിധിച്ചത്. 2023 ഡിസംബർ 23, 2024 ജനുവരി 14 എന്നി ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
നിലന്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ ഇൻസ്പെക്ടർ എൻ. ഷാജു തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സീനിയർ സിവിൽ പോലീസ് സുമിത്ര കേസന്വേഷണത്തിൽ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം. കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗില സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.