ലോക വയോജന ദിനം: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് കിംസ് അല്‍ശിഫ
1596502
Friday, October 3, 2025 5:12 AM IST
പെരിന്തല്‍മണ്ണ: വയോജന ദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് ആദിവാസി ഊരുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സഘടിപ്പിച്ച് കിംസ് അല്‍ശിഫ ആശുപത്രി.
150 ഓളം ആദിവാസി കുടുംബാംഗങ്ങള്‍ പങ്കെടുത്ത ക്യാമ്പില്‍ മരുന്നുകള്‍ വിതരണം ചെയ്തതോടൊപ്പം ജെറിയാട്രിക്സ്, ജനറല്‍ മെഡിസിന് വിഭാഗങ്ങളുടെ സേവനങ്ങളും കുട്ടികള്‍ക്കായി പീഡിയാട്രിക്സ് വിഭാഗത്തിന്റെ സേവനവും ലഭ്യമാക്കി.
ജെറിയാട്രിക്സ് വിഭാഗം മേധാവി ഡോ. ആസിഫ നാസര്‍, ഡോ. നിഹാല്‍ ഹബീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.