നവരാത്രി ആഘോഷം സമാപിച്ചു
1596503
Friday, October 3, 2025 5:12 AM IST
മഞ്ചേരി : മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സമാപിച്ചു. വിജയദശമി ദിവസം ക്ഷേത്രത്തില്‍ ഗ്രന്ഥ പൂജ, ആയുധ പൂജ, എഴുത്തിനിരുത്തല്‍ എന്നിവ നടന്നു. നിരവധി കുട്ടികള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരുന്നു. മൂന്നുദിവസങ്ങളായി നടന്ന ആഘോഷത്തിന്റെ ഭാഗമായി കുച്ചിപ്പുടി, തിരുവാതിര കളി, ഭക്തി ഗാനമേള, തായംബക, നൃത്തനൃത്യങ്ങളും സംഗീത വിരുന്നും അരങ്ങേറി.
ഗാനരചയിതാവും സംഗീത സംവിധായകനും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ശ്രീകാളി പുരസ്കാരം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി.സി. ബിജു സമര്‍പ്പിച്ചു.
ചലച്ചിത്ര പിന്നണി ഗായിക രാധിക അശോകിനെ ആദരിച്ചു. ക്ഷേത്രം തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരന് നമ്പൂതിരിപ്പാട്, ദേവസ്വം ബോര്‍ഡ് സൂപ്രണ്ട് സി.സി. ദിനേശ്, ഇന്‍സ്പെക്ടര്‍ ബാബുരാജ്, കെ. ബാലാജി, ക്ഷേത്രം മാനേജര്‍ മുരളീധരന്, അഡ്വ. കൃഷ്ണനുണ്ണി, കെ.ജി. ഹരിദാസ്, സെക്രട്ടറി മണികണ്ഠന്, പി.ജി. ഉപേന്ദ്രന്, ഹരി മേലയില്‍, വിനീഷ് എന്നിവര്‍ സംസാരിച്ചു.
photo:
പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ടി.സി. ബിജു ശ്രീകാളി പുരസ്കാരം സമര്‍പ്പിക്കുന്നു