നിലമ്പൂർ കനോലി എക്കോ ടൂറിസം കേന്ദ്രത്തിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു
1596497
Friday, October 3, 2025 5:12 AM IST
നിലമ്പൂർ: കനോലി ഫ്ലോട്ടിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. ആരാമ തൈ നടീലും. ചുമർ ചിത്ര സമർപ്പണവും ശ്രദ്ധേയമായി. വന്യജീവി വാരാഘോഷ ദിനത്തിൽ 60 ലോറെ വ്യക്ഷതൈകളാണ് കനോലി പ്ലോട്ടിൽ നട്ടത്.
കൂടാതെ വിനോദ സഞ്ചാരികളുടെ മനം കവരുന്ന ചുമർ ചിത്രവും ഇനി ഇവിടുത്തെ പ്രധാന ആകർഷണമാകും. നിലമ്പൂർ കനോലിഎക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികളാണ് നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി. ധനേഷ് കുമാർ മുൻകൈ എടുത്ത് നടപ്പാക്കുന്നത്.
കനോലിഎക്കാ ടൂറിസം കേന്ദ്രത്തിൽ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ ചുവരുകളിൽ കൂടുതൽ ചുമർ ചിത്രങ്ങൾ വരും. നിലമ്പൂർ നോർത്ത് ഡിവിഷൻ തല ഉദ്ഘാടനം കനോലി എക്കോ ടൂറിസംകേന്ദ്രത്തിൽ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ നിർവഹിച്ചു. വന്യജീവി വാരാഘോഷം നടത്തുന്നത് ഏറെ സങ്കീർണമായ കാലഘട്ടത്തിലാണെന്ന് പി. ധനേഷ് കുമാർ പറഞ്ഞു.
വനവും വന്യജിവികളും നിലനിൽക്കേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും. പുതു തലമുറയും പരിസ്ഥിതി സ്നേഹികളും ഇക്കാര്യത്തിൽ കാണിക്കുന്ന താൽപര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. റേഞ്ച് ഓഫീസർ വി.എ. ഷെബിൻ അധ്യക്ഷത വഹിച്ചു. ആരാമതൈ നടീൽ പദ്ധതിയുടെ ആരംഭം കുറിക്കൽ ഉദ്ഘാടനം കോഴിക്കോട് വനം വിജിലെൻസ്ഡിഎഫ്ഒ വി.പി. ജയപ്രകാശ് നിർവഹിച്ചു.
നിലവിലെ വനവും പരിസ്ഥിതിയും നിലനിൽക്കുന്നത് കുറെ ആളുകളുടെ പരിശ്രമം കൊണ്ടാണ്. വനങ്ങൾ ഇല്ലാതായാൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകും. വനങ്ങളിൽ നിന്നുമാണ് പുഴകൾ ഉത്ഭവിക്കുന്നത്. മലയാള ഭാഷക്ക് വരെ വനവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിംങ്സ് ആർട്സ് ആൻഡ് ടെക്നിക്കൽ ഇൻസ്റ്റ്യൂട്ടിലെ വിദ്യാർഥികൾ ചേർന്ന് വരച്ച് സമർപ്പിച്ച ആനയുടെയും കടുവയുടെയും.
ചിത്രങ്ങൾ ഉൾപ്പെട്ടനിറ ജാലകം ചുമർ ചിത്ര സമർപ്പണം പരിസ്ഥിതി പ്രവർത്തകനായ ആനമങ്ങാട് ബാലകൃഷ്ണൻ നിർവഹിച്ചു. ആരാമതൈകൾക്ക് ആവശ്യമായ ചെടികൾ സൗജന്യമായി നൽകുകയും ചെയ്തു .
ഫോറസ്റ്റ് ഫ്ലയിങ് സ്കോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. ബിജേഷ് കുമാർ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും 2019ലെ വനമിത്ര പുരസ്കാര ജേതാവുമായ ഗിരിജ ബാലകൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.എസ്. വിനോദ് വിങ്സ് ആർട്സ് ആൻഡ് ടെക്നിക്കൽ ഇൻസ്റ്റ്യൂട്ട് പ്രിൻസിപ്പാൾ സോണിയ , വഹീബ യാസ്മിൻ, ഡിഎഫ്ഒ ബി. രഞ്ജിനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കനോലി എക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വരുന്നു. നിലവിൽ വനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.