ഓക്സിജൻ കോണ്സൻട്രേറ്റർ കൈമാറി
1596494
Friday, October 3, 2025 5:12 AM IST
പരിയാപുരം: മുട്ടുങ്കൽ മേരി ജോസഫിന്റെ സ്മരണാർഥം മുട്ടുങ്കൽ കുടുംബാംഗങ്ങൾ പരിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോണ്സൻട്രേറ്റർ ഉപകരണം നൽകി.
ചടങ്ങിൽ മക്കളായ ആന്റണി, ബാബു എന്നിവരുടെ നേതൃത്വത്തിൽ മുൻ എംഎൽഎ വി. ശശികുമാറിന് ഉപകരണം കൈമാറി. അഡ്വ. ടി.കെ. റഷീദലി, സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആന്റണി ഇയ്യാലിൽ, സെക്രട്ടറി ഏലിയാമ്മ, ട്രഷറർ പി.ഡി. സജി, മറ്റു ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.