വെള്ളച്ചാട്ടത്തിൽ വീണ ഐ ഫോൺ ഫയർഫോഴ്സ് മുങ്ങിയെടുത്തു
1596500
Friday, October 3, 2025 5:12 AM IST
കരുവാരകുണ്ട്: വെള്ളച്ചാട്ടത്തിൽ വീണ ഐഫോൺ ഫയർഫോഴ്സ് അംഗങ്ങളെത്തി മുങ്ങി യെടുത്തു.
കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലാണ് സന്ദർശകന്റെ ഐഫോൺ വീണുപോയത്. താഴ്ചയും ഒഴുക്കുമുള്ള ഇടമായതിനാൽ പ്രദേശവാസികൾക്ക് മുങ്ങിയെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേരളാംകുണ്ട് വെള്ളച്ചാട്ട കേന്ദ്രത്തിലെ അധികൃത ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
മഞ്ചേരി ഫയർഫോഴ്സ് വിഭാഗമെത്തിയാണ് സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തിൽ മുങ്ങി ഫോൺ തിരിച്ചെടുത്തത്. വെള്ളച്ചാട്ടത്തിലെ കുഴിയിൽ വച്ച് തന്നെ ഫയർഫോഴ്സ് അംഗങ്ങൾ ഉടമയ്ക്ക് ഫോൺ തിരിച്ച് നൽകുകയും ചെയ്തു.