അവശനിലയിലായ നായയ്ക്ക് രക്ഷകനായി നഗരസഭ ചെയർമാൻ
1245254
Saturday, December 3, 2022 12:43 AM IST
മുക്കം: അവശനിലയിൽ തെരുവിൽ ഉപേക്ഷിച്ച നായക്കുഞ്ഞിന് രക്ഷകനായി മുക്കം നഗരസഭാ ചെയർമാൻ.
മുക്കം - മാമ്പറ്റ ബൈപാസിൽ അവശനിലയിൽ അജ്ഞാതർ ഉപേക്ഷിച്ച നായക്കുഞ്ഞിനെയാണ് നഗരസഭാ ചെയർമാൻ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. ഇന്നലെ രാവിലെയാണ് കഴുത്തിൽ കയർ കുടുങ്ങി രക്തം വാർന്ന നിലയിൽ നായക്കുഞ്ഞിനെനാട്ടുകാർ ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാർ തൊട്ടടുത്ത താമസക്കാരനായ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ചെയർമാൻ ഉടനെ സ്ഥലത്തെത്തുകയും നായക്കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങിക്കിടക്കുന്ന കയർ നാട്ടുകാരുടെ സഹായത്തോടെ അറുത്തു മാറ്റി. തുടർന്ന് നഗരസഭയിൽ നിന്നും വാഹനമെത്തിച്ച് നായക്കുഞ്ഞിനെ മുക്കം മൃഗാശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.