പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, December 4, 2022 12:36 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വ്യത്യ​സ്ത​ങ്ങ​ളാ​യ പ്ര​ക​ട​ന​ങ്ങ​ളോ​ടെ ബേ​പ്പൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ട്ട​ർ ഫെ​സ്റ്റ് സീ​സ​ൺ - 2 ന്‍റെ പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​ടി​പി​സി​യും വെ​സ്റ്റ്ഹി​ൽ വെ​ൽ​ന​സ് വ​ണ്ണും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "സീ ​ദി ഏ​ബി​ൾ നോ​ട്ട് ദി ​ലേ​ബ​ൽ' പ​രി​പാ​ടി കോ​ർ​പ​റേ​ഷ​ൻ ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​കൃ​ഷ്ണ കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. 24 മു​ത​ൽ 28 വ​രെ ബേ​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ട്ട​ർ ഫെ​സ്റ്റി​ലേ​ക്ക് ഒ​രു ക്ഷ​ണം എ​ന്ന രീ​തി​യി​ലാ​ണ് ഇ​ത്ത​രം ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കെ. ​കൃ​ഷ്ണ​കു​മാ​രി പ​റ​ഞ്ഞു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ദീ​പ, ഡി​ടി​പി​സി ബീ​ച്ച് മാ​നേ​ജ​ർ പി. ​നി​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.