റേഷൻകടയുടെ മുന്നിൽ കഞ്ഞിവയ്പ്പു സമരം നടത്തി
1264975
Saturday, February 4, 2023 11:47 PM IST
താമരശേരി: താമരശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻകടയുടെ മുന്പിൽ കഞ്ഞിവയ്പ്പു സമരം നടത്തി. റേഷൻ സംവിധാനം അട്ടിമറിക്കുകയും ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത രീതിയിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേയാണ് സമരം നടത്തിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ് ഉദ്ഘാടനം ചെയ്തു. പി. ഗിരീഷ് കുമാർ, കെ. സരസ്വതി, സി. മുഹ്സിൻ, ടി.പി ഷരീഫ്, വേലായുധൻ, സത്താർ പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: റേഷൻ കടകളിലൂടെ പുഴുക്കലരി ലഭ്യമാക്കിക്കൊണ്ട് റേഷൻ സംവിധാനം പതിവുപോലെ ആക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടയുടെ മുമ്പിൽ കഞ്ഞയ്വയ്പ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. ജിസോ മാത്യു, സുനീർ പുനത്തിൽ, ആഗസ്റ്റിൻ കാരക്കട, സിമിലി ബിജു, ഷാജി ഒറ്റപ്ലാക്കൽ, ബിജു മാണി, സിബി കാരക്കാട്, നിസാം കോട്ടോല എന്നിവർ നേതൃത്വം നൽകി.