ബൈപാസില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു
1278632
Saturday, March 18, 2023 10:30 PM IST
കോഴിക്കോട്: പന്തീരാങ്കാവ് ബൈപാസില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. പെരുമുഖം അറയ്ക്കല്‍ ചെറുവയല്‍ ധനീഷന് (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശി ജുബൈര്‍ (20) ന് ഗുരുതര പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് മരണം. ഇന്നലെ രാവിലെ എട്ടോടെ കടവ് റിസോര്‍ട്ടിനു സമീപം പാലത്തിലാണ് അപകടം.
മാങ്കാവിലെ ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് സംഭവം. ഓട്ടോയും കാറും ലോറിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. കാര്‍ അശ്രദ്ധമായി ഓടിച്ചതുകാരണമാണ് അപകടമുണ്ടായതെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു. അമ്മ: യശോദ. ഭാര്യ: ഷീജ. മക്കള്‍: നിധിന്, നിധാലിയ.