പുസ്തക പ്രകാശനം നടത്തി
1281014
Sunday, March 26, 2023 12:04 AM IST
കോഴിക്കോട്: മതം സംസ്കാരം ആത്മീയത: വർത്തമാനവും ഭാവിയും എന്ന പുസ്തകത്തിന്റെ പ്രകാശനം മലാപറമ്പ് സോഷ്യൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അംഗവുമായ കെ.പി രാമനുണ്ണി പ്രകാശന കർമം നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി ഡോ. ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു. ജസ്യൂട്ട് അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ഫാ. ജോ മാത്യു എസ്ജെ പുസ്തകം ഏറ്റുവാങ്ങി. ഡോ. ആന്റണി പാലക്കൽ, സെബാസ്റ്റ്യൻ പുത്തേൻ, ജോർജ്ജ് തേനാടിക്കുളം, ഫാ. ജോസഫ് പുളിക്കൽ, കെ. അബൂബക്കർ, കുഞ്ഞാമു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ഡോ. ആന്റണി പാലക്കലും റോയ് എം. തോട്ടവും എഡിറ്റ് ചെയ്ത പുസ്തകത്തിൽ 30 ഓളം എഴുത്തുകാരുടെ ലേഖനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.