രണ്ടു വർഷമായി കരുതിവച്ച നാണയത്തുട്ടുകൾ സിഎച്ച് സെന്ററിനു നൽകി ആറു വയസുകാരി മാതൃകയായി
1283318
Saturday, April 1, 2023 11:32 PM IST
ഓമശേരി: രണ്ടു വർഷത്തോളമായി ശേഖരിച്ചു വയ്ക്കുന്ന നാണയത്തുട്ടുകൾ കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സിഎച്ച് സെന്ററിനു സംഭാവന നൽകി ആറു വയസുകാരി മാതൃകയായി.
അമ്പലക്കണ്ടി വെള്ളച്ചാൽ ഗസലിലെ മുഹമ്മദ് ആസാദിന്റെയും അശീക്കയുടേയും മൂത്ത മകൾ ഫാത്വിമ സിയയാണ് തന്റെ ഒരുകൂട്ടം കുഞ്ഞു സ്വപ്നങ്ങളെ പൊടുന്നനെ കാരുണ്യ വഴിയിലേക്ക് മാറ്റി വച്ചത്. കളൻതോട് എംഇഎസ് രാജാ റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ഈ കൊച്ചു മിടുക്കി. വാർഡ് അംഗവും ഓമശേരി പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി ഫാത്വിമ സിയയിൽ നിന്നും നാണയത്തുട്ടുകൾ ഏറ്റുവാങ്ങി.