പരിസ്ഥിതി ദിനാചരണം
1300480
Tuesday, June 6, 2023 12:28 AM IST
ചക്കിട്ടപാറ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഒരു നല്ല വിദ്യാർഥി ഒരു പരിസ്ഥിതി സംരക്ഷകനും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ സ്കൂളിൽ സ്ഥാപിച്ചു.
പ്രധാനാധ്യാപകൻ കെ.ജെ. റോയ് മോൻ, പിടിഎ പ്രസിഡന്റ് വി.ഡി. പ്രേംരാജ്, അധ്യാപകരായ അജയ് മാത്യു, നിയോൾ മരിയ, മിനി ആന്റോ എന്നിവർ നേതൃത്വം നൽകി.