പിള്ളപ്പെരുവണ്ണയിൽ കാട്ടാന കൃഷിനാശം വരുത്തി
1339122
Friday, September 29, 2023 1:02 AM IST
ചക്കിട്ടപാറ: പഞ്ചായത്ത് പതിനൊന്നാം വാർഡ് പിള്ളപ്പെരുവണ്ണയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി കൃഷി നാശം വരുത്തി. കർഷകൻ കിണറുള്ളപറമ്പിൽ ചന്ദ്രന്റെ കൃഷിയിടത്തിലെ കൃഷി വിളകളാണ് നശിപ്പിച്ചത്.
അടുത്ത നാളിലും ഈ മേഖലയിൽ കാട്ടാനയിറങ്ങി നിരവധിപ്പേർക്ക് കൃഷി നാശം വരുത്തിയിരുന്നു. തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക പരത്തുന്നുണ്ട്. വന്യമൃഗശല്യം നിത്യസംഭവമായിട്ടും വനം വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയരുന്നത്.