വിജ്ഞാനം പകര്‍ന്ന് മാധ്യമ ശില്പശാല
1374478
Wednesday, November 29, 2023 8:09 AM IST
വടകര: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വടകര പ്രസ് ക്ലബിന്റെ സഹകരണത്തോടെ താലൂക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. ക്രിസ്റ്റല്‍ സ്വീറ്റ്സില് നടന്ന ശില്പശാല വിജ്ഞാനപ്രദമായി. കോഴിക്കോട് സബ് കളക്ടര്‍ വി. ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു.
പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. വടകര പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ മീനാക്ഷി അമ്മയേയും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ. വിജയകുമാറിനെയും ആദരിച്ചു.
തുടര്‍ന്ന് വിവിധ സെഷനുകളിലായി ലീഡ് ബാങ്ക് ജില്ലാ ഡിവിഷണല്‍ മാനേജര്‍ ടി.എം. മുരളീധരന് "കേന്ദ്ര ഗവണ്മെന്റ് പദ്ധതികള്‍ ഒരു അവലോകനം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഫാ. ബിജോ തോമസ്, പ്രജിത്ത് കുമാര്‍, നസീര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.