വട്ടച്ചിറ കുരിശുപള്ളിയിൽ തിരുനാൾ കൊടിയേറി
1416028
Friday, April 12, 2024 7:15 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ കീഴിലുള്ള വട്ടച്ചിറ കുരിശുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കൊടിയേറ്റി.
അസിസ്റ്റന്റ് വികാരി ഫാ. ജോയൽ കുമ്പുക്കൽ, ഫാ. തോമസ് തൈക്കുന്നുംപുറത്ത് സഹകാർമികരായി. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളി വയ്ക്കൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ. ആൽബിൻ കോയിപ്പുറത്ത് കാർമികത്വം വഹിച്ചു. കോഴിക്കോട് കലാഭവന്റെ സംഗീത നൃത്ത സന്ധ്യയും നടന്നു.
ഇന്ന് വൈകുന്നേരം 4.45ന് ജപമാല, 5.15ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന ഫാ. അലൻ പതിയിൽ കാർമികനാകും. ഏഴിന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം: ഊഴം.
പ്രധാന തിരുനാൾ ദിനമായ നാളെ വൈകുന്നേരം 4.45ന് ജപമാല, 5.15ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ഫാ. അന്വേഷ് പാലക്കീൽ കാർമികനാകും. 6.45ന് ലദീഞ്ഞ്, പ്രദക്ഷിണം, എട്ടിന് സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ എന്നിവയോടെ സമാപിക്കും.