കെ.എം. ജോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1425337
Monday, May 27, 2024 7:19 AM IST
ചക്കിട്ടപാറ: സെന്റ് ആന്റണീസ് എൽപി സ്കൂൾ മുൻ പ്രധാനാധ്യാപകനും പൊതു പ്രവർത്തകനുമായ കെ.എം. ജോസിന്റെ നിര്യാണത്തിൽ ചക്കിട്ടപാറയിൽ സർവ കക്ഷി യോഗം അനുശോചിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ബേബി കാപ്പുകാട്ടിൽ, പി.എം. ജോസഫ്, റെജി കൊച്ചേരി, ബിജു ചെറുവത്തൂർ, കുഞ്ഞമ്മദ് പെരുഞ്ചേരി, ജോസഫ് പള്ളുരുത്തി, പി.പി. രഘുനാഥ്, ഡി. ജോസഫ്, എ.ജി. രാജൻ, എ.ജി. ഭാസ്കരൻ, ഇ.എം. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.