കോടഞ്ചേരി ടൗണിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു
1458578
Thursday, October 3, 2024 3:47 AM IST
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി വേസ്റ്റ് ബിൻ സ്ഥാപിച്ചു. ടൗണ്‍ ശുചീകരണത്തിനായി വേസ്റ്റ് ബിൻ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെന്പകശേരി നിർവഹിച്ചു.
മേഖലാ ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു. ചെടിച്ചട്ടി പുനഃക്രമീകരണത്തിന്റെ ഉദ്ഘാടനം ഫാ. സിജോ പന്തപ്പിള്ളി നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് കോ ഓർഡിനേറ്റർ അഖിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി. വൈസ് പ്രസിഡന്റ് ജമീല അസീസ്, വാർഡ് അംഗം ലിസി ചാക്കോ, ലിസി റെജി തുടങ്ങിയവർ പങ്കെടുത്തു.