സെന്‍ട്രല്‍ മാര്‍ക്കറ്റ് വികസനം: ‘കച്ചവടക്കാരുടെ താത്പര്യങ്ങൾ പരിഗണിക്കണം’
1579939
Wednesday, July 30, 2025 5:21 AM IST
കോഴിക്കോട്: സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വികസന പ്രവര്‍ത്തനങ്ങള്‍ കച്ചവടക്കാരുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ച് കൊണ്ടാവണമെന്ന് ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം കോര്‍പറേഷനോട് ആവശ്യപ്പെട്ടു.
കച്ചവടക്കാരെ പരിഗണിക്കാതെ മാര്‍ക്കറ്റില്‍ നവീകരണം നടത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. ഡിസിസിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓർഡിനേറ്റര്‍ പേരൂര്‍ക്കട മോഹനന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്മാന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.വി. കൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ മുത്തുസാമി, ജേക്കബ് ഫെര്‍ണാണ്ടസ്, ഫാറൂഖ് കേച്ചേരി, ജില്ലാ ഭാരവാഹികളായ ടി.പി.ഷാജി, മുഹമ്മദ് അഷറഫ്, സാബിര്‍ഖാന്‍, ഹരിദാസന് അത്തോളി, പി.ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.