സംരംഭക കർഷകർക്ക് കുടുംബശ്രീ കെ ടാപ്
1579929
Wednesday, July 30, 2025 5:13 AM IST
കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ സംരംഭങ്ങളെ മികവുറ്റതാക്കാനുള്ള കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാമി (കെ ടാപ്)ന്റെ പരിശീലനം സംഘടിപ്പിച്ചു.
കുടുംബശ്രീയുടെ കാര്‍ഷിക സംരംഭ യൂണിറ്റുകള്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാര്‍ഷിക മേഖലയില്‍ ഉപജീവന മാര്‍ഗവും തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ജില്ലയിലെ സിഡിഎസ് ചെയര്പേഴ്സണ്മാര്, കുടുംബശ്രീ സംരംഭകർ തുടങ്ങി 300പേര് പങ്കെടുത്തു. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി.സി. കവിത ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ കാർഷിക മേഖലാ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് ക്ലാസെടുത്തു. അസി. ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍മാരായ പി. സൂരജ്, എസ്.കെ. അതുല്‍ രാജ്, സംസ്ഥാന മിഷന് അസി. പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി വിജയന് തുടങ്ങിയവർ പ്രസംഗിച്ചു.