പുത്തന്‍ ഷോപിംഗ് അനുഭവവുമായി മലബാര്‍ ഗോള്‍ഡിന്റെ കാഞ്ഞങ്ങാട് ഷോറൂം
1579742
Tuesday, July 29, 2025 7:56 AM IST
കാഞ്ഞങ്ങാട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച കാഞ്ഞങ്ങാട് ഷോറൂം നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാത, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് അബ്ദുള്ള ബില്‍ടെക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കൗണ്‍സിലര്‍ ശോഭ, മുന്‍ ജില്ലാ കളക്ടര്‍ ഡോ. ജയശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ശരീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മലബാര്‍ ഗ്രൂപ്പ് മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭവനരഹിതരായ അഞ്ചു കുടുംബങ്ങള്‍ക്ക് പാര്‍പ്പിട നിര്‍മ്മാണത്തിനായുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
9000 സ്ക്വയര്‍ ഫീറ്റിലാണ് നവീകരിച്ച ഷോറൂം സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോള്‍ഡ്, അണ്‍കട്ട്, ജെംസ്റ്റോണ്‍ എന്നീ ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം കിഴിവും ഡയമണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.