കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
1580029
Wednesday, July 30, 2025 10:35 PM IST
വടകര: തോടന്നൂരില്‍ വടകര-മാഹി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്നട കാല്‍നട പാലത്തിന് സമീപത്തായാണ് അമ്പത് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കനാലില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ ശരീരം അഴുകിയ നിലയിലാണ്. മാക്സിയാണ് വേഷം. പോലീസും ഫയര്‍ ഫോഴ്സുമെത്തി മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.