കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു
1579931
Wednesday, July 30, 2025 5:13 AM IST
കൂരാച്ചുണ്ട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസ് ചമച്ച് ജയിലിലടച്ചത് ഫാസിസ ഭരണകൂടത്തിന്റെ ഗൂഢലോചനയുടെ തെളിവാണെന്ന് കത്തോലിക്ക കോൺഗ്രസ് മേഖലാ കമ്മിറ്റി യോഗം ആരോപിച്ചു.
കേരളത്തിൽ കപട ക്രൈസ്തവ സ്നേഹം നടിച്ച് അരമനകൾ കയറിയിറങ്ങി വോട്ടു ബാങ്ക് ലക്ഷ്യമിടുന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാൻ ഛത്തീസ്ഗഡിലെ ക്രൈസ്തവ വേട്ട സഹായിച്ചുവെന്നും സംഭവത്തെ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ ജോസ് ചെറുവള്ളിൽ, ജോൺസൺ കക്കയം, ബോബൻ പുത്തൂരാൻ, നിമ്മി പുതിയട്ടേൽ, ദാസ് കാനാട്ട്, സണ്ണി എമ്പ്രയിൽ, ബിനോജ് വടക്കേടം, ജോബി കുന്നേൽ, ജയിംസ് കൂരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.