കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
1579932
Wednesday, July 30, 2025 5:21 AM IST
കൂടരഞ്ഞി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൂടരഞ്ഞി വൈഎംസിഎ ജനറൽ ബോഡി ആവശ്യപ്പെട്ടു. ജയിലിൽ അടച്ചവർക്കെതിരേ നടപടി സ്വീകരിക്കണം.
ഭരണഘടന സംരക്ഷിക്കേണ്ട ഛത്തീസ്ഗഡ് മുഖ്യമന്ത്രി വ്യാജ ആരോപണങ്ങൾ ശരിവച്ചത് രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജ്യോതിഷ് ചാക്കോ, ജോർജ് മങ്കര, സാജു വർഗീസ്, മാത്യു വർഗീസ്, ജിജി കിഴക്കരക്കാട്ട്, ഷാജു കൊല്ലിച്ചിറയിൽ, ബെന്നി മങ്കര, ഷാജി വള്ളികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.