ടൗണ്‍ഷിപ്പ് ഒഴികെ ചുരല്‍മലയിലെ എല്ലാ പദ്ധതികളും വിലങ്ങാട് നടപ്പാക്കും: പി.ഗവാസ്
1579737
Tuesday, July 29, 2025 7:56 AM IST
കോഴിക്കോട്: വയനാട് ചൂരല്‍ മലയില്‍ അനുവദിച്ച ടൗണ്‍ഷിപ്പ് ഒഴികെയുള്ള എല്ലാ പദ്ധതികളും വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ നടപ്പിലാക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി. ഗവാസ്.
ഇവിടെ ചിലര്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയമായ പരാതികള്‍ മാത്രമാണെന്നും അവിടുത്തെ ജനകീയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും കാലിക്കറ്റ് പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. അവിടെ ഭൂമി നഷ്ടപ്പെട്ടവരുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും ആവലാതികള്‍ക്കും സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകളില്‍ രാഷ്ട്രീയ ആഭിമുഖ്യം കുറയുന്ന അവസ്ഥയുണ്ട്. ചരിത്രത്തെക്കുറിച്ച് മനസിലാക്കാതെ ഇന്നത്തെ സാഹചര്യം മാത്രം വിലയിരുത്തുന്ന ഒരു തലമുറ വളര്‍ന്നുവരുന്നു. രാഷ്ട്രീയാവബോധവും ചരിത്ര ബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.