ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ചു
1579934
Wednesday, July 30, 2025 5:21 AM IST
കുപ്പായക്കോട്: ഛത്തിസ്ഗഡില്‍ നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ കുപ്പായക്കോട് എകെസിസി യൂണിറ്റ് പ്രതിഷേധിച്ചു. ഇല്ലാത്തകുറ്റം ചുമത്തി നിരപരാധികളെ ജയിലില്‍ അടച്ചാല്‍ ക്രിസ്തുമത വിശ്വാസം ഇന്ത്യയില്‍നിന്നു തുടച്ചുനീക്കാമെന്നു വിചാരിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്കുന്ന അവകാശമാണ്.
അത് സംരക്ഷിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ തയാറാണെന്ന് എകെസിസി ചൂണ്ടിക്കാട്ടി. കുപ്പായക്കോട് ഇടവക വികാരി ഫാ. ജയിംസ് കുഴിമറ്റത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജു ജോസ് ചുള്ളമടത്തില് ഉദ്ഘാടനം ചെയ്തു. ബിജു വെട്ടിത്താനം, ബെന്നി വയലില്‍, ജോയി കാളംപറമ്പില്‍, ഫ്രാന്‍സിസ് ഒറങ്ങര എന്നിവര്‍ പ്രസംഗിച്ചു.