വിദ്യാർഥികൾ അമർജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു
1580091
Thursday, July 31, 2025 5:32 AM IST
താമരശേരി: ചമൽ നിർമ്മല എൽപി, യുപി സ്കൂളിലെ വിദ്യാർഥികൾ അമർജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.
പതിവ് വിദ്യാലയ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി നന്മയും സൗഹൃദവും പങ്കുവയ്ക്കുന്ന സന്ദർശനം വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ഇരു സ്കൂളുകളിലെ വിദ്യാർഥികളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അമർജ്യോതി സ്പെഷ്യൽ സ്കൂളിലെ പ്രധാനധ്യപിക സിസ്റ്റർ റിൻസി, യുപി പ്രധാനാധ്യാപിക ജിസ്ന ജോസ്, സീനിയർ അസിസ്റ്റന്റ് പി.എ. ഷൈനി എന്നിവർ നേതൃത്വം നൽകി.