വിശുദ്ധ അല്‍ഫോന്‍സാമ്മ ദിനാചരണം സംഘടിപ്പിച്ചു
1579741
Tuesday, July 29, 2025 7:56 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ്മേരീസ് എല്‍.പി സ്കൂളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ഥികള്‍ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. എംപിടിഎ പ്രസിഡന്റ് ദിവ്യ നിമേഷ് അധ്യക്ഷതവഹിച്ചു. സോണിയ അബ്രഹാം സന്ദേശം നല്കി. പ്രധാനാധ്യാപിക സ്വപ്ന വര്‍ഗീസ്, അധ്യാപകരായ ദില്‍ന ആന്റണി, ടിജി, അലോണ ജോണ്സണ്, സ്കൂള്‍ ലീഡര്‍ ആന്റണി മാത്യു, അസിസ്റ്റന്റ് ലീഡര്‍ ഏബല്‍ അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.