കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1579777
Tuesday, July 29, 2025 10:15 PM IST
കൊയിലാണ്ടി: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാപ്പാട് കണ്ണൻകടവ് സ്വദേശി കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ മുഹമ്മദ് ജാസിർ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ മാറാട് ബീച്ചിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ്: അഹമ്മദ് കോയ. മാതാവ്: സൗജത്ത്.