വേനപ്പാറ ഇടവകയോഗം പ്രതിഷേധിച്ചു
1579935
Wednesday, July 30, 2025 5:21 AM IST
കോഴിക്കോട്: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വേനപ്പാറ ഇടവകയോഗം ശക്തമായി പ്രതിഷേധിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് കേസ് റദ്ദാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
വികാരി ഫാ. സ്കറിയ മങ്ങരയിൽ അധ്യക്ഷത വഹിച്ചു. പാരീഷ് സെക്രട്ടറി കുര്യാക്കോസ്ചേന്ദംകുളം, ട്രസ്റ്റി ജോർജ് കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു.