കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
1579923
Wednesday, July 30, 2025 5:13 AM IST
മുക്കം: മഴക്കുഴിയിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടുകൂടിയാണ് സംഭവം. മുക്കം നെല്ലിക്കാ പൊയിലിൽ പറമ്പിൽ മേഞ്ഞു നടക്കുന്നതിനിടയിൽ പടിഞ്ഞാറയിൽ പത്മാവതിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് കുഴിയിൽ വീണത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി റെസ്ക്യൂ ബെൽറ്റ്, ജെസിബി എന്നിവയുടെ സഹായത്തോടുകൂടി പശുവിനെ കുഴിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.