കക്കയം ഡാം സൈറ്റ് റോഡ് കാടുമൂടി; യാത്രക്കാർക്ക് അപകട ഭീഷണി
1579936
Wednesday, July 30, 2025 5:21 AM IST
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കക്കയം ഡാം സൈറ്റ് റോഡിന്റെ ഇരുഭാഗങ്ങളിലും കാടുമൂടി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നതായി ആക്ഷേപം. ഡാം സൈറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടനവധി വിനോദസഞ്ചാരികളാണ് യാത്ര ചെയ്യുന്നത്.
എന്നാൽ സമയബന്ധിതമായി റോഡരികിലെ കാടുവെട്ടി നീക്കാൻ അധികൃതർ തയാറായിട്ടില്ല. പാടെ വീതി കുറഞ്ഞ ഡാം റോഡിൽ കാടുമൂലം ഒരേസമയം രണ്ടു വാഹനങ്ങൾ കടന്നുപോകാൻ പാടുപെടുന്നുണ്ട്.
കൂടാതെ ഡാം മേഖലയിലുള്ള കെഎസ്ഇബി ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥരും മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. അപകട ഭീക്ഷണിയായി തീർന്ന കാട് അടിയന്തരമായി വെട്ടിനീക്കണമെന്നാണ് വ്യാപകമായി ആവശ്യമുയരുന്നത്.