സാമൂഹ്യ സേവനത്തിനായി വ്രതമെടുത്തവരെ അപമാനിക്കരുത്: കേരള കോണ്‍ഗ്രസ്-എം
1579930
Wednesday, July 30, 2025 5:13 AM IST
കോഴിക്കോട്: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്കു നേരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണവും പോലീസ് ചുമത്തിയ കള്ളക്കേസും രാജ്യത്തെയാകമാനം അപകീര്‍ത്തിപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ്-എം കോഴിക്കോട് ജില്ലാ നേതൃത്വ യോഗം അഭിപ്രായപ്പെട്ടു.
സാമൂഹ്യ - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വ്രതമെടുത്ത സന്യസ്തരെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യോഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എം പോള്‍സണ്‍, ബേബി കാപ്പുകാട്ടില്‍, കെ. കെ നാരായണന്, ബോബി മൂക്കന്‍തോട്ടം, ജോസഫ് വെട്ടുകല്ലേല്‍, സുരേന്ദ്രന് പാലേരി, ആന്റണി ഈരൂരി, വയലാങ്കര മുഹമ്മദ് ഹാജി, ബോബി ഓസ്റ്റ്യന്‍, ജോസഫ് മൂത്തേടത്ത്, റോയി മുരിക്കോലില്‍, റുഖിയ ബീവി, പ്രിന്‍സ് പുത്തന്‍കണ്ടം എന്നിവര്‍ പ്രസംഗിച്ചു.