കർഷക കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1579941
Wednesday, July 30, 2025 5:21 AM IST
കോടഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ച കർഷക കോൺഗ്രസ് നേതാക്കളെ മർദിച്ചു ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നെല്ലിപ്പൊയിൽ മണ്ഡലം കമ്മിറ്റി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടോമി ഇല്ലിമൂട്ടിൽ, വിൽസൺ തറപ്പേൽ,
സാബു മനയിൽ, ബേബി കളപ്പുര, ബിജു ഓത്തിക്കൽ, സേവിയർ കിഴക്കേ കുന്നേൽ, പി.കെ. സ്കറിയ, റോയി ഊന്നുകല്ലേൽ, ജോസഫ് കുറൂര്‍, ചാക്കോ ഓരത്ത്, ബെന്നി പല്ലാട്ട്, സജി വള്ളിയാപൊയ്ക, മാത്യു പൊട്ടുകുളത്ത് എന്നിവർ പ്രസംഗിച്ചു.