യാത്രയയപ്പ് നൽകി
1579928
Wednesday, July 30, 2025 5:13 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കുന്നമംഗലത്തേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി സ്ഥലം മാറിപ്പോവുന്ന ടി. ആബിദ, കുന്നമംഗലം പഞ്ചായത്തോഫീസിലേക്ക് സ്ഥലം മാറിപ്പോവുന്ന ഐസിഡിഎസ് സൂപ്പർവൈസർ പി.കെ ലിസ, അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടി പോവുന്ന ഹെഡ് ക്ലാർക്ക് അഷ്റഫ്, സ്ഥലം മാറിപ്പോവുന്ന ഡ്രൈവർ സുരേഷ് എന്നിവർക്ക് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉപഹാരം സമർപ്പിച്ചു. പഞ്ചായത്ത് ജീവനക്കാരുടെ ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.