കന്യാസ്ത്രീകളുടെ അറസ്റ്റ് : ക്രൈസ്തവ വേട്ട ; പ്രതിഷേധമിരമ്പുന്നു
1580090
Thursday, July 31, 2025 5:32 AM IST
തിരുവമ്പാടി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീമാരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസ് എടുത്ത് ജയിലിൽ അടച്ചതിനെതിരേ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി എന്നിവർ പ്രസംഗിച്ചു.
കൂടരഞ്ഞി: കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിൽ ബോക്ക് വൈസ് പ്രസിഡന്റ് സിബു തോട്ടത്തിൽ, സെക്രട്ടറിമാരായ ഷാജി പൊന്നമ്പേൽ, പഞ്ചായത്ത് മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, മോളി തോമസ്, ബോബി ഷിബു എന്നിവർ നേതൃത്വം നൽകി.
ഏലിയാമ്മ ഇടമുളയിൽ, ഫ്രാൻസീസ് മൂക്കിലിക്കാട്ട്, ജോർജ്ജ്കുട്ടി കക്കാടം പൊയിൽ, നിസാറ ബീഗം, അനീഷ് പനച്ചിയിൽ, അബ്ദുള്ള പുതുക്കുടി, ജോർജ് തറപ്പേൽ, പൗലോസ് താന്നി മുളയിൽ, സോളി ജോസഫ്, ജോയ് പന്തപ്പിള്ളി, ജിബിൻ മാണിക്കത്ത്കുന്നേൽ, ജിന്റോ പുഞ്ചതറപ്പേൽ, ജോസ് മലപ്രവനാൽ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത് സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് അപമാനമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരേയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരേയും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. രാജൻ വർക്കി, പി.കെ. സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ. ബബീഷ്, പി.എം. ഷുക്കൂർ, പി.എം. നിസാർ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കോടഞ്ചേരി മേഖല എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. യുസിഎഫ് കോടഞ്ചേരി മേഖല ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷനായിരുന്നു.
ഫാ. കുര്യാക്കോസ് ഐകുളമ്പില്‍, ഫാ.ബേസില്‍ തമ്പി പടിഞ്ഞാറേക്കര, ഫാ. എബി ചാലില്‍, ഫാ.സ്കറിയ ഇളന്തനാംകുഴി, ഫാ. റിനോ ജോണ്‍, ഷിബു ജോസഫ്, രാജു, ഏലിയാസ്, ഷിജി അവനൂര്‍, ടെസി കാരിക്കൊമ്പില്‍, ഓമന ജോയ്, ആനി പുത്തന്‍പുര, ലീന മാത്യു, ജയ്സണ്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.
കോടഞ്ചേരി: വലിയകൊല്ലി വിശുദ്ധ അൽഫോൻസ ദേവാലയത്തിലെ എകെസിസി യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എകെസി സി യൂണിറ്റ് ഡയറക്ടർ ഫാ. ജിയോ പുതുശേരി പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എകെസിസി പ്രസിഡന്റ് റെജി ചിറയിൽ, ഫ്രാൻസിസ് ചാലിൽ, ടോമി കോനി കുന്നേൽ, സെക്രട്ടറി ഷൈനി വടയാറ്റുകുന്നേൽ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ എന്നിവർ പങ്കെടുത്തു.
തോട്ടുമുക്കം: തോട്ടുമുക്കം ഫൊറോന എകെസിസി യൂണിറ്റും മറ്റു സംഘടനകളും സംയുക്തമായി പ്രതിഷേധിച്ചു. എകെസിസി മേഖല ഡയറക്ടർ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്ത പ്രതിഷേധ മീറ്റിംഗിൽ തോമസ് മുണ്ടപ്ലാക്കൽ, സാബു വടക്കേ പടവിൽ, സിസ്റ്റർ ആലീസ് സിഎംസി, ഫാ. ജിജോ മേലാട്ട്, ബെന്നി തട്ടുംപുറത്ത്, ഷാജു പനക്കൽ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ പൂവത്തം കൂടി, ബെൻസി പഞ്ഞിപ്പാറയിൽ, ജിയോ വെട്ടുകാട്ടിൽ, കുര്യാക്കോസ് ഔസേപ്പു പറമ്പിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
താമരശേരി: താമരശേരി എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. താമരശേരി മേരി മാതാ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി താമരശേരി ടൗൺ ബസ് സ്റ്റാൻഡിൽ സമാപിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ടോമി കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു.
എകെസിസി താമരശേരി യൂണിറ്റ് പ്രസിഡന്റ് സാജൻ ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേൽ, ഫാ. ജോർജ്ജ് മുണ്ടക്കൽ, യൂണിറ്റ് ഭാരവാഹികളായ ഷാജൻ കൊച്ചുവീട്ടിൽ, ജോബിഷ് തുണ്ടത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ ചക്കാട്ടിൽ, ദേവസ്യ വെള്ളാപ്പിള്ളിൽ, ജോഫിൻ ആനി തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സണ്ണി പാരഡൈസ്, ജോസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റിമാരായ സജി കൊഴുവനാൽ, ജിജി കോനുകുന്നേൽ, ജോസ് അറയ്ക്കൽ, ജോയ് വേണ്ടത്താനം തുടങ്ങിയവർ നേതൃത്വം നൽകി.
കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് - എം കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു.
ജോസഫ് വെട്ടുകല്ലേൽ, എം.സി ജോയി, സിനി ഷിജോ, ബേബി പൂവത്തിങ്കൽ, ജോസഫ് വടക്കേടത്ത്, വിനോദ് വെട്ടുകല്ലേൽ, ബിജോയ് പൂവത്തിങ്കൽ, ബേബി വട്ടപ്പറമ്പിൽ, ബിനോയി മാടവന, ജിതിൻ അരിമണ്ണിൽ, സ്റ്റീഫൻ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
സിപിഎം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി അരുൺ ഉദ്ഘാടനം ചെയ്തു. സുഗുണൻ കറ്റോടി അധ്യക്ഷത വഹിച്ചു. എൻ.കെ കുഞ്ഞമ്മദ്, കെ.ജെ തോമസ്, മാത്യു ആന്റോ എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറ: സിപിഎം ചക്കിട്ടപാറയിൽ പ്രകടനവും യോഗവും നടത്തി.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.പി.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. എം.പി. പ്രകാശൻ, ബിന്ദുസജി, നിഖിൽ നരിനട, ശ്രീധരൻ പെരുവണ്ണാമൂഴി തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.
കൂടത്തായ്: കൂടത്തായി ലൂർദ് മാതാപള്ളിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. അഗസ്റ്റിൻ കണിവേലിൽ, ഫാ. സിബി പൊൻപാറ, സജികരോട്ട്, വിൻസെന്റ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
മുക്കം: തേക്കുംകുറ്റി ഫാത്തിമ മാതാ ഇടവകയിലെ എകെസിസി കെസിവൈഎം, മാതൃസംഘം, മിഷൻ ലീഗ് സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി. തേക്കുംകുറ്റി പള്ളിയിൽ നിന്നും തേക്കുംകുറ്റി കുരിശുപള്ളിയിലേക്കാണ് റാലി നടത്തിയത്. ഇടവക വികാരി ഫാ. ജയ്സൺ കാരക്കുന്നേൽ ഐക്യദാർഢ്യ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി തൈക്കൂട്ടത്തിൽ പ്രതിഷേധ പ്രഭാഷണം നടത്തി. ജാൻസൺ മാതിരംപള്ളി, സണ്ണി ചെമ്പോട്ടിക്കൽ, ജോജി പുലിക്കോട്ടിൽ, അനിൽ പരത്തമല എന്നിവർ നേതൃത്വം വഹിച്ചു.
പേരാമ്പ്ര: പേരാമ്പ്ര സെന്റ് ഫ്രാൻസീസ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അസി. വികാരി ഫാ. റ്റിബിൻ നെടുമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
ഇടവകാ വികാരി ഫാ. ജോർജ്ജ് കുഴിവിളയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പാരീഷ് സെക്രട്ടറി അഡ്വ. രാജേഷ് മഞ്ചേരിൽ, സിസ്റ്റർ റിറ്റി ജോസ്, സിസ്റ്റർ റോസ്, ബെന്നി വെമ്പള്ളിൽ, ജയിൻ കല്ലുവേലിക്കുന്നേൽ, പ്രകാശ് കടുവാകുളങ്ങര, ഷാജു പുളിക്കത്താഴെ എന്നിവർ പ്രസംഗിച്ചു. സ്കറിയാച്ചൻ തടത്തിൽ, ജെസ്റ്റിൻ വലിയ വീടൻ തുടങ്ങിയവർ നേതൃത്വം നൽകി.
കുടരഞ്ഞി: കൂടരഞ്ഞി ഇടവകയിലെ കത്തോലിക്ക കോൺഗ്രസിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. ജ്യോതിഷ് ചെറുശേരി, പ്രസിഡന്റ് ആന്റണി കളത്തുപറമ്പിൽ, ടോമി പ്ലാത്തോട്ടം, സെക്രട്ടറി ജോയ് മാഞ്ചിറ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി അരുൺ ഡിക്രൂസ്, ജിജോ വാളിപ്ലാക്കൽ, സെബാസ്റ്റ്യൻ വള്ളിയാംപൊയ്കയിൽ, ജോസഫ് പ്ലാംപറമ്പിൽ, ജോസ് കുഴമ്പിൽ, ബെന്നി ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.