വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി
1579937
Wednesday, July 30, 2025 5:21 AM IST
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡൻസിന്റെയും നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പരിചരണത്തെക്കുറിച്ചുള്ള ബോധവത്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. ജോസ് അധ്യക്ഷത വഹിച്ചു.
സാന്ത്വന പരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ പാലിയേറ്റീവ് സെക്രട്ടറി സി. മുഹമ്മദ്, പാലിയേറ്റീവ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന വിഷയത്തിൽ ജാൻ ട്രസ്റ്റ് ഡയറക്ടർ ജസ്ലീന അമേത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.
പെയിൻ ആൻഡ് പാലിയേറ്റീവ് രൂപത പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ, എൻഎസ്എസ് കോഓർഡിനേറ്റർ അഞ്ജു എൽസ ജോയ്, സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാപ്റ്റൻമാരായ ജനേഷ് ദേവസ്യ, ടി. നമിത, ഷാന്റി ജേക്കബ്, ഗീതിക, എൻഎസ്എസ് വോളണ്ടിയർ അങ്കിത ബോസ് എന്നിവർ പ്രസംഗിച്ചു.